പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

വി എൻ വിശ്വംഭരൻ

പ്രസിഡൻ്റ്, മുട്ടാർ ഗ്രാമപഞ്ചായത്ത്

റോസമ്മ റ്റി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോജൻ ജോർജ്ജ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്നമ്മ ജോസഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മാത്യു വർഗ്ഗീസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാന്തി ജി ആർ

സെക്രട്ടറി,മുട്ടാർ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 മുട്ടാർ ഗ്രാമപഞ്ചായത്ത്

ജില്ല-ആലപ്പുഴ, ബ്ലോക്ക് പഞ്ചായത്ത്-വെളിയനാട്

നിയമസഭ മണ്ഡലം-കുട്ടനാട്, വിസ്തീർണ്ണം-10.48ച.കീ.മീ , ജനസംഖ്യ-9,228

പട്ടികജാതി ജനസംഖ്യ-971, വാർഡുകളുടെ എണ്ണം-14 , പ്രധാന തൊഴിൽ-കൃഷി

പ്രധാന വിളകൾ-നെല്ല്, തെങ്ങ്, വാഴ

 അംഗൻവാടികൾ-11

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മുട്ടാർ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ബ്ലോക്കിൽ ഉൾപ്പെട്ട മനോഹരമായ ഗ്രാമപഞ്ചായത്താണ്. 10.48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിന്റെ കിഴക്കുഭാഗത്ത് മണിമലയാർ ഒഴുകുന്നു. വെളിയനാട്, രാമങ്കരി, എടത്വ, തലവടി പഞ്ചായത്തുകളാണ് മുട്ടാറിന്റെ അതിർത്തിപ്രദേശങ്ങൾ. മണിമലയാറിന്റെ തീരത്തുള്ള മുട്ടാർ–മിത്രക്കരി ഗ്രാമങ്ങൾ പ്രകൃതിസൗന്ദര്യത്തിനും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിനും പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജാവ് മുത്തുപോലെ തെളിഞ്ഞൊഴുകുന്ന പുഴ കണ്ടാണ് “മുത്താർ” എന്ന് പേരിട്ടതെന്നും പിന്നീട് അത് “മുട്ടാർ” ആയി മാറിയതെന്നുമാണ് വിശ്വാസം. ഏകദേശം 2000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപാരമ്പര്യമുള്ള ഈ നാട് പടയണി, കഥകളി, വഞ്ചിപ്പാട്ട്, ചവിട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളുടെ നാടായിരുന്നു. മിത്രക്കരി ഭഗവതിക്ഷേത്രം, സെന്റ് ജോർജ് ദേവാലയം, സെന്റ് തോമസ് പള്ളി, സെന്റ് സേവ്യേഴ്സ് പള്ളി തുടങ്ങിയ ആരാധനാലയങ്ങൾ മുട്ടാറിന്റെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 29, 2026

ദുരന്തനിവാരണമുന്നറിയിപ്പ്

പൊതുവായ നിർദ്ദേശങ്ങൾസർക്കാർ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി എന്നിവ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.അടിയന്തര ആവശ്യങ്ങൾക്ക് ടോർച്ച്, ബാറ്ററി, മരുന്നുകൾ, കുടിവെള്ളം, ഭക്ഷണം എന്നിവ തയ്യാറാക്കി വയ്ക്കുക.മൊബൈൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്തിരിക്കണം.പ്രധാന രേഖകൾ വെള്ളം കയറാത്ത കവറിൽ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത